തിരുവനന്തപുരം:എറണാകുളം, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം സർക്കാർ ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയലോ കോളജുകളിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്‌സിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ടിതമായിരിക്കും. അപേക്ഷാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in വെബ്‌സൈറ്റിലൂടെ ആഗസ്റ്റ് 2ന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് http://ee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഹെൽപ്‌ലൈൻ നമ്പർ : 04712525300.
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
തിരുവനന്തപുരം: 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി...









