തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ എം.വോക്. (2020 പ്രവേശനം) മൾട്ടിമീഡിയ / അപ്ലൈഡ് ബയോടെക്നോളജി ഏപ്രിൽ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്കും (2021 & 2022 പ്രവേശനം) മൾട്ടിമീഡിയ / അപ്ലൈഡ് ബയോടെക്നോളജി / സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് / (2020 പ്രവേശനം മുതൽ) സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്‌സ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്കും പിഴ കൂടാതെ 29 വരെയും 180/- രൂപ പിഴയോടെ ജൂൺ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 15 മുതൽ ലഭ്യമാകും.
രണ്ടാം സെമസ്റ്റർ എം.വോക്. (2023 പ്രവേശനം) സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്‌സ് / അപ്ലൈഡ് ബയോടെക്നോളജി ഏപ്രിൽ 2024 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 29 വരെയും 180/- രൂപ പിഴയോടെ ജൂൺ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 15 മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
🔵അഫിലിയേറ്റഡ് കോളേജുകളിലെ 2018 പ്രവേശനം വിദ്യാർഥികൾക്കായുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. / എം.എസ്.ഡബ്ല്യൂ (CUCSS-PG) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ജൂൺ അഞ്ച് (ഒന്നാം സെമസ്റ്റർ), ജൂൺ 14 (രണ്ടാം സെമസ്റ്റർ), ജൂൺ 24 (മൂന്നാം സെമസ്റ്റർ), ജൂലൈ മൂന്ന് (നാലാം സെമസ്റ്റർ) തീയതികളിൽ തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി, നവംബർ 2023 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ എം.എ. മലയാളം / എം.എ. മലയാളം വിത് ജേണലിസം / എം.എ. സാൻസ്ക്രിറ്റ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ (ജനറൽ) നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു