പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

റാഞ്ചിയിലെ എൻഐഎഎംടിയിൽ സ്കോളർഷിപ്പോടെ പഠനം: അപേക്ഷ 31വരെ

Apr 2, 2024 at 5:00 am

Follow us on

തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള റാഞ്ചിയിലെ എൻഐഎഎംടിയിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫൗൺഡ്രി ടെക്നോളജി / ഫോർജ് ടെക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 3000 രൂപ സ്കോളർഷിപ്പ് ലഭിക്കും. 18 മാസത്തെ കോഴ്സണിത്. അപേക്ഷ നൽകാനുള്ള സമയം 31വരെയാണ്. ആദ്യം ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയുടെ അസ്സൽ കോപ്പി ജൂൺ 9നകം The Assistant Registrar (Academics), NIAMT, Hatia, Ranchi 834003, Jharkhand വിലാസത്തിൽ തപാൽ വഴി അയക്കണം. ജൂൺ 30ന് നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
റാഞ്ചിയും ഹൈദരാബാദുമടക്കം ആകെ 6 പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്. 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ / പ്രൊഡക്‌ഷൻ / മാനുഫാക്‌ചറിങ് / മെറ്റലർജിക്കൽ / ഓട്ടോ / ഇൻഡസ്ട്രിയൽ എൻജിനീയറിങ് ഡിപ്ലോമ അഥവാ മാത്സ് / ഫിസിക്സ് / കെമിസ്ട്രി / കംപ്യൂട്ടർ സയൻസ് / ഐടി അടങ്ങിയ ബിഎസ്‌സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ബിടെക്കുകാരെയും പരിഗണിക്കും. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45ശതമാനം മാർക്ക് മതി. കൂടുതൽ വിവരങ്ങൾക്ക് https://niamt.ac.in സന്ദർശിക്കുക.

Follow us on

Related News