പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ദക്ഷിണ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ അപ്രന്റ്റിസ് നിയമനം

Feb 7, 2024 at 11:30 am

Follow us on

തിരുവനന്തപുരം:ദക്ഷിണ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ അപ്രന്റ്റിസ് നിയമനം നടത്തുന്നു. പാലക്കാട്, തിരുവനന്തപുരം, പൊൻമല, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ആരക്കോണം, ചെന്നൈ ഡിവിഷനുകളിലാണ് നിയമനം. ആകെ 2860 ഒഴിവുകൾ ഉണ്ട്. തിരുവ നന്തപുരം, പാലക്കാട് ഡിവിഷനുകളിൽ 415ഒഴിവുകൾ ഉണ്ട്. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്‌ഞാപനത്തിലുണ്ട്. ഐടിഐ സർട്ടിഫിക്കറ്റ് എൻസിവിടി/എസ്‌സിവിടിയിൽ നിന്നുള്ളതാകണം.

🔵സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ്,
വയർമാൻ, പ്രോഗ്രാമിങ് ആൻഡ് സിസ്‌റ്റംസ് അഡ്‌മിനിസ്ട്രേഷൻ അസിസ്‌റ്റന്റ്റ്, ഇൻഫർമേഷൻ ആൻഡ് കമ്യൂണി ക്കേഷൻ ടെക്നോളജി സിസ്‌റ്റം മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻ ഡ് പ്രോഗ്രാമിങ് അസിസ്‌റ്റന്റ് (COPA), അഡ്വാൻസ്ഡ് വെൽഡർ ഒഴിവുകൾ ഉണ്ട്. ഫ്രെഷർ കാറ്റഗറിയിൽ ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), മെഡിക്കൽ ലബോറട്ടറി ടെക്നീ ഷ്യൻ (റേഡിയോളജി, പതോളജി, കാർഡിയോളജി) തസ്തികളാണ് ഉള്ളത്. എക്സ് ഐടിഐ കാറ്റഗറിയിൽ ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, മെക്കാനിക് മോട്ടർ വെഹ്ക്കിൾ, വെൽഡർ (ഗ്യാസ് ആൻഡ് ഇല ക്രിക്), കാർപെന്റർ, പ്ലംബർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്‌സ് മെക്കാനിക്, പെയിന്റർ (ജനറൽ) തസ്തികളിളാണ് നിയമനം. പ്രായം 15 വയസ് മുതൽ 24വരെ. അർഹർക്ക് ഇളവ് ഉണ്ടാകും. പട്ടികവിഭാഗം/ഭിന്നശേഷി ക്കാർക്കു പത്താം ക്ലാസിൽ മാർക്ക് ഇളവുണ്ട്. റെയിൽവേയിൽ അപ്രന്റിസ്‌ഷിപ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ട.
പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
http://srindianrailways.gov.in വഴി ഓൺലൈൻ ആയി ഫെബ്രുവരി 28വരെ അപേക്ഷ നൽകാം.

Follow us on

Related News