പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

Dec 7, 2023 at 5:00 pm

Follow us on

കോട്ടയം:മൂന്നാം സെമസ്റ്റർ ബി.വോക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018, 2019, 2020, 2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് – പുതിയ സ്‌കീം) പരീക്ഷകൾക്ക് ഡിസംബർ എട്ടു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഡിസംബർ ഒൻപതിന് പിഴയോടു കൂടിയും ഡിസംബർ 11 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ
ഏഴാം സെമസ്റ്റർ ബി.എച്ച്.എം(2020 അഡ്മിഷൻ റഗുലർ – നവംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 16 മുതൽ പാലാ സെൻറ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് ആൻറ് കാറ്ററിംഗ് ടെക്‌നോളജിയിൽ നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

2021 ഏപ്രിൽ മാസം വിജ്ഞാപനം പുറപ്പെടുവിച്ച ആറാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ഫാഷൻ ടെക്‌നോളജി (സി.ബി.സി.എസ് – 2018 അഡമിഷൻ റഗുലർ, 2017 അഡ്മിഷൻ റീ അപ്പിയറൻസ് – ഏപ്രിൽ 2021) പരീക്ഷയുടെ ഐരാപുരം സി.ഇ.ടി കോളജിലെ വിദ്യർഥികൾക്കുള്ള സ്‌പെഷ്യൽ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 11ന് കോടമംഗലം എൽദോ മാർ ബസേലിയോസ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ് – ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ സയൻസ് – ഡാറ്റാ സയൻസ്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും- ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 11 മുതൽ അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ(2017,2018,2019 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2016 അഡ്മിഷൻ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഡിസംബർ 18 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
ഡിസംബർ 19ന് പിഴയോടു കൂടിയും ഡിസംബർ 20ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം
ആറാം സെമസ്റ്റർ ബി.ആർക്ക്(2019 അഡ്മിഷൻ റഗുലർ – മാർച്ച് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബർ 21 വരെ അപേക്ഷ നൽകാം.

Follow us on

Related News