പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പുതിയ 12 കോഴ്സുകള്‍ക്കു കൂടി പ്രൈവറ്റ് രജിസ്ട്രേഷന്‍: അപേക്ഷ 15വരെ

Dec 4, 2023 at 5:00 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാല ബിരുദ, ബിരുദാനന്തര തലങ്ങളിലായി 12 പുതിയ കോഴ്സുകൾക്ക്
പുതിയ പ്രൈവറ്റ് രജിസ്ട്രേഷന്‍ അപേക്ഷ ക്ഷണിച്ചു. ഇതില്‍ എട്ടെണ്ണം ബിരുദ കോഴ്സുകളും നാലെണ്ണം ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക് എന്നീ ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍ ബി.എ കോഴ്സുകളും ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി ബി.എ കോഴ്സുകളുമാണ് ബിരുദതലത്തിലുള്ളത്.
ബിരുദാനന്ത തലത്തില്‍ ഇംഗ്ലീഷ്, മലയാളം ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍ എം.എ കോഴ്സുകള്‍ക്കും ഹിസ്റ്ററി, സോഷ്യോളജി എം.എ കോഴ്സുകള്‍ക്കും അപേക്ഷിക്കാം.
പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 15വരെ നീട്ടിയിട്ടുണ്ട്. പിഴയോടു കൂടി ഡിസംബര്‍ 16 മുതല്‍ 31 വരെയും സൂപ്പര്‍ ഫൈനോടു കൂടി ജനുവരി ഒന്നു മുതല്‍ 15 വരെയും അപേക്ഷകള്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

Follow us on

Related News