പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

തൃശൂരിലെ സ്കൂളിൽ പൂർവ വിദ്യാർത്ഥി വെടിവെപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രിയുടെ നിർദേശം

Nov 21, 2023 at 3:00 pm

Follow us on

തിരുവനന്തപുരം:തൃശൂർ വിവേകോദയം സ്കൂളിൽ എയർഗണ്ണുമായെത്തിയ പൂർവ വിദ്യാർത്ഥി വെടിവെപ്പ് നടത്തിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിന് നിർദേശം നൽകി. തോക്കുമായി സ്കൂളിലെത്തിയ പൂർവ വിദ്യാർത്ഥി ക്ലാസ് റൂമിലെത്തി മുകളിലേക്ക് വെടിയുതിർക്കുകയായിരുന്നു. മുളയം സ്വദേശിയായ ജഗൻ എന്നയാളാണ് വെടിവയ്ച്ചത്. ഇയാളെ തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. മൂന്ന് തവണ വെടിയുതിർത്തു എന്നാണ് വിവരം. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. വെടിവയ്ച്ച ശേഷം ഓടി രക്ഷപ്പെടാൻ തുനിഞ്ഞ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

Follow us on

Related News