പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംഎഡ് സ്‌പോട്ട് അഡ്മിഷൻ റാങ്ക് ലിസ്റ്റ്, എംടെക് സ്‌പോട്ട് അഡ്മിഷൻ

Nov 6, 2023 at 3:45 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡ് 2023-25 ബാച്ച് സ്‌പോട്ട് അഡ്മിഷൻറെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റും കൂടുതൽ വിവരങ്ങളും http://sps.mgu.ac.in, http://mgu.ac.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ നവംബർ എട്ടിന് രാവിലെ 10ന് സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ ഹാജരാകണം

സ്‌പോട്ട് അഡ്മിഷൻ
എം.ജി സർവകലാശാലാ സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജിയിൽ എം.ടെക് നോനോ സയൻസ് ആൻറ് ടെക്‌നോളജി(ജനറൽ മെറിറ്റ്-6), എം.എസ്.സി ഫിസിക്‌സ്(ജനറൽ മെറിറ്റ്-4), എം.എസ്.സി ഫിസിക്‌സ് (കണ്ണൂർ സർവകലാശാലയുമായി ചേർന്നുള്ള ജോയിൻറ് പ്രോഗ്രാം – ജനറൽ മെറിറ്റ്-4) പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസ്സൽ രേഖകളുമായി നവംബർ എട്ടിന് 11.30ന് മുൻപ് കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ വകുപ്പ് ഓഫീസിൽ(റൂം നമ്പർ 302) നേരിട്ട് എത്തണം. വിശദ വിവരങ്ങൾ വെബ് സൈറ്റിൽ (http://mgu.ac.in). ഫോൺ: 9447709276, 9447712540

എം.ജി സർവകലാശാലയുടെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക് എനർജി സയൻസ് ആൻറ് ടെക്‌നോളജി(ജനറൽ മെറിറ്റ്-6), എം.എസ്.സി മെറ്റീരിയൽ സയൻസ് (ജനറൽ മെറിറ്റ്-4) പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ അസ്സൽ രേഖകളുമായി നവംബർ എട്ടിന് 11.30ന് മുൻപ് കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ വകുപ്പ് ഓഫീസിൽ(റൂം നമ്പർ 302) നേരിട്ട് എത്തണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ http://mgu.ac.in ഫോൺ: 7736997254

Follow us on

Related News