പ്രധാന വാർത്തകൾ
വാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾകേന്ദ്ര സായുധ സേനകളിൽ 349 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അപേക്ഷ 12വരെ

ദീപാവലി ആഘോഷം: സ്‌പെഷ്യൽ സർവീസുകൾക്കുള്ള ഓൺലൈൻ ബുക്കിങ് തുടങ്ങി

Nov 2, 2023 at 7:00 pm

Follow us on

തിരുവനന്തപുരം:ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 2023 നവംബർ 7 മുതൽ നവംബർ 15 വരെ കേരളത്തിൽ നിന്നും ബംഗളുരു, മൈസൂർ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി നിലവിലുള്ള സർവീസുകൾക്ക് പുറമെ 16 വീതം 32 അധിക സർവീസുകൾ നടത്തും. ഈ സർവീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. http://online.keralartc.com,
http://onlineksrtcswift.com എന്നീ വെബ്‌സൈറ്റുകൾ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റുകൾ ബുക്കിങ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഡിമാന്റ് അനുസരിച്ച് അധിക ബസുകൾ ക്രമീകരിക്കുമ്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ആവശ്യാനുസരണം അഡീഷണൽ സർവിസുകൾ അയക്കണമെന്നും കൂടാതെ നിലവിൽ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂൾഡ് സ്‌കാനിയ, വോൾവോ, സ്വിഫ്റ്റ് എസി നോൺ എ.സി ഡിലക്‌സ് ബസ്സുകൾ കൃത്യമായി സർവ്വീസ് നടത്തുവാനും സി.എം.ഡി നിർദ്ദേശം നൽകി.
കൂടുതൽ വിവരങ്ങൾക്ക്: ente ksrtc neo oprs. വെബ്സൈറ്റ്: http://online.keralartc.com,
http://onlineksrtcswift.com. 24×7 control room: 94470 71021, 0471 2463799.

Follow us on

Related News