പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കണ്ണൂർ സർവകലാശാലയിൽ കൂടുതൽ പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ

Nov 2, 2023 at 7:00 pm

Follow us on

കണ്ണൂർ:സർവകലാശാലയിൽ കൂടുതൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രോഗ്രാമുകൾക്ക് അവസരം. ഈ അധ്യയന വർഷം ആദ്യം വിജ്ഞാപനം ചെയ്ത ബി കോം (മാർക്കറ്റിങ്), ബി എ പൊളിറ്റിക്കൽ സയൻസ്/ കന്നഡ/ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി/ ഉർദു & ഇസ്ലാമിക് ഹിസ്റ്ററി എന്നീ ബിരുദ പ്രോഗ്രാമുകൾക്കും എം എ ഡിവെലപ്മെന്റ് ഇക്കണോമിക്സ്, എം കോം എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി), ബി കോം അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും പുറമെ ബി കോം (കോ-ഓപ്പറേഷൻ), ബി ബി എ, ബി എ മലയാളം/ ഇംഗ്ലിഷ്/ ഇക്കണോമിക്സ്/ ഹിസ്റ്ററി/ അഫ്സൽ-ഉൽ-ഉലമ എന്നീ ബിരുദ പ്രോഗ്രാമുകൾക്കും എം എ അറബിക്/ ഇംഗ്ലിഷ്/ ഇക്കണോമിക്സ്/ ഹിസ്റ്ററി എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കുമാണ് ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നത്. മുൻവർഷങ്ങളിൽ നടത്തിയ എല്ലാ പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രോഗ്രാമുകളിലും ഈ വർഷവും അപേക്ഷ സ്വീകരിക്കണമെന്ന സിന്റിക്കേറ്റ് തീരുമാനത്തിന്റെ ഭാഗമായാണ് കൂടുതൽ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നൽകുന്നത്. ഒക്ടോബർ 19 ന് സർവകലാശാലാ ആസ്ഥാനത്ത് ചേർന്ന സിന്റിക്കേറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ വിജ്ഞാപനം ചെയ്ത എല്ലാ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കുന്നതിനുള്ള തീയതി 20.11.2023 (തിങ്കളാഴ്ച) വരെ നീട്ടിയിട്ടുണ്ട്. അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 24.11.2023ന് (വെള്ളിയാഴ്ച) വൈകിട്ട് നാലുമണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Follow us on

Related News