പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംജിയിൽ എം.എഡ് പ്രവേശനം, സ്പോട്ട് അഡ്മിഷൻ, മെഴ്‌സി ചാൻസ് പരീക്ഷകൾ

Oct 20, 2023 at 6:30 pm

Follow us on

കോട്ടയം:ബി.കോം സ്‌പെഷ്യൽ മെഴ്‌സി ചാൻസ് (ആനുവൽ സ്‌കീം – 1998 മുതൽ 2008 വരെ അഡ്മിഷനുകൾ റഗുലർ, 1998 മുതൽ 2011 വരെ അഡ്മിഷനുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ, 1992 മുതൽ 1997 വരെ അഡ്മിഷനുകൾ ആനുവൽ സ്‌കീം) പരീക്ഷകൾ ഒക്ടോബർ 31ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രത്തിൽനിന്ന് ഹാൾ ടിക്കറ്റുകൾ വാങ്ങി വിദ്യാർഥികൾ പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ (http://mgu.ac.in).

സ്‌പോട്ട് അഡ്മിഷൻ
എം.ജി സർവകലാശാലാ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക് എനർജി സയൻസ് ആൻറ് ടെക്‌നോളജി(ജനറൽ മെറിറ്റ്-5), എം.എസ്.സി മെറ്റീരിയൽ സയൻസ് (ജനറൽ മെറിറ്റ്-3) പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവുണ്ട്.

അർഹരായവർ അസ്സൽ രേഖകളുമായി ഒക്ടോബർ 25ന് 11.30ന് മുൻപ് കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ വകുപ്പ് ഓഫീസിൽ(റൂം നമ്പർ 302) നേരിട്ട് എത്തണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ (http://mgu.ac.in). ഫോൺ: 7736997254

എം.എഡ് പ്രവേശനം
മഹാത്മാ ഗാന്ധി സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിൽ 2023-25 ബാച്ച് എം.എഡ് അഡ്മിഷന് ഹാജരായവരിൽ ബി.എഡ്(2021-23) അവസാന സെമസ്റ്റർ പരീക്ഷാഫലം വരാത്തതിനാൽ സമയം നീട്ടി വാങ്ങിയ എല്ലാ വിദ്യാർഥികളും അഡ്മിഷൻ മെമ്മോയിൽ നിർദേശിച്ചിട്ടുള്ള രേഖകളും ഫീസും സഹിതം പ്രവൃത്തിദിവസങ്ങളിൽ വകുപ്പ് മേധാവി മുൻപാകെ ഹാജരായി പ്രവേശനം നേടണം. ഒക്ടോബർ 26ന് ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

Follow us on

Related News