പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകള്‍ മാറ്റി, പരീക്ഷാഫലം, സാമൂഹിക സേവന സർട്ടിഫിക്കറ്റ്

Sep 26, 2023 at 9:26 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല 28-ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും 30-ലേക്ക് മാറ്റി. ഡിസംബര്‍ 2021 പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് പരീക്ഷ ഒക്‌ടോബര്‍ 3-ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങളിലും സമയത്തിലും മാറ്റമില്ല.

28-ന് നടത്താന്‍ നിശ്ചയിച്ച എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.എ. അറബിക് പ്രാക്ടിക്കല്‍ ഏപ്രില്‍ 2022, 2023 പരീക്ഷകള്‍ 27-ലേക്ക് മാറ്റി. മറ്റു പരീക്ഷകളില്‍ മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം
എം.എഡ്. 1, 3 സെമസ്റ്റര്‍ ഡിസംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

സാമൂഹിക സേവന സര്‍ട്ടിഫിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2021 പ്രവേശനം ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി 12 ദിവസത്തെ സാമൂഹിക സേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുന്നതിനുള്ള തീയതി ഒക്‌ടോബര്‍ 25 വരെ നീട്ടി. ഫോണ്‍ 0494 2400288, 2407356.

Follow us on

Related News