തിരുവനന്തപുരം: 2023 ജൂലൈ 23 ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രിസിദ്ധീകരിച്ചു. ഫലം http://lbscentre.kerala.gov.in ൽ ലഭ്യമാണ്. ആകെ 17361 പേർ എഴുതിയതിൽ 2809 പേർ വിജയിച്ചു. ആകെ വിജയശതമാനം 16.18. സെറ്റ് സർട്ടിഫിക്കറ്റുകൾ ഡിസംബർ മുതൽ വിതരണം ചെയ്യും. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോം സെപ്തംബർ 11 മുതൽ വെബ് സൈറ്റിൽ ലഭ്യമാകും. പാസ്സായവർ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോം എൽ.ബി.എസ് സെന്ററിന്റെ വെബാസൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം വിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ അയച്ചു തരണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560311, 312, 313, 314.
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾ
തിരുവനന്തപുരം:2026-27 അധ്യയന വർഷത്തെപ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് 2026 ജൂൺ...









