പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലം,പ്രബന്ധ മത്സരം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Jul 20, 2023 at 4:30 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠനവിഭാഗവും ഡോ. ടി.പി. സുകുമാരന്‍ സ്മാരകസമിതി കണ്ണൂരും സംയുക്തമായി ‘സമകാലമലയാള നിരൂപണം : സങ്കേതവും സൗന്ദര്യവും’ എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. ഗവേഷകര്‍ക്കും പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. യുണീക്കോഡ് ഫോണ്ടില്‍ (12 പോയിന്റ്) 15 പേജില്‍ കവിയാത്ത പ്രബന്ധത്തിന്റെ ഡിജിറ്റല്‍ കോപ്പിയും പി.ഡി.എഫ് കോപ്പിയും സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ആഗസ്ത് 15-നകം cumandkstps@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം.

പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. സംസ്‌കൃത സാഹിത്യം (സ്‌പെഷ്യല്‍), ഇംഗ്ലീഷ്, എക്കണോമിക്‌സ്, എം.എസ്.ഡബ്ല്യു. ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ
എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്ത് 8 വരെയും 180 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ
18-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി, സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 24-ന് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Follow us on

Related News