പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

അഫ്‌സല്‍ ഉല്‍ ഉലമ ഒന്നാം അലോട്ട്‌മെന്റ്, എംഎ ഫിലോസഫി പ്രവേശനം, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Jul 19, 2023 at 4:00 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ എം.എ. പ്രോഗ്രാമിന് തുടര്‍ലിസ്റ്റില്‍ നിന്നുള്ള പ്രവേശനം 21-ന് 10 മണിക്ക് നടക്കും. പട്ടിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അറിയിപ്പ് ലഭിച്ചവര്‍ രേഖകളുമായി ഓഫീസില്‍ ഹാജരാകണം.

അഫ്‌സല്‍ ഉല്‍ ഉലമ ഒന്നാം അലോട്ട്‌മെന്റ്
2023-24 വര്‍ഷത്തേക്കുളള അഫ്‌സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 21-ന് വൈകീട്ട് 4 മണിക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസടയ്ക്കണം. എസ്.സി./ എസ്.ടി./ ഒ.ഇ.സി./ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2022 റഗുലര്‍/സപ്ലിമെന്ററി, ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എംഎ വിമന്‍സ്റ്റഡീസ്
സര്‍വകലാശാലാ വനിതാ പഠനവിഭാഗത്തില്‍ 18-ന് നടത്താനിരുന്ന ഒന്നാംവര്‍ഷ പി.ജി. പ്രവേശനം 21-ലേക്ക് മാറ്റി. ഫോണ്‍: 8848620035.

Follow us on

Related News