SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
കോട്ടയം:നാലാം സെമസ്റ്റർ ബി.വോക് ഫുഡ് ടെക്‌നോളജി ആൻഡ് അനാലിസിസ് – ജൂൺ 2023 പരീക്ഷയുടെ(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2018 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ അഞ്ചിന് അരുവിത്തുറ സെൻറ് ജോർജ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് മൈക്രോബയോളജി – മാർച്ച് 2023 (സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ ആറ്, ഏഴ് തീയതികളിൽ പാലാ, സെൻറ് തോമസ് കോളജിൽ നടക്കും.
നാലാം സെമസ്റ്റർ ബി.വോക് സൗണ്ട് എഞ്ചിനീയറിംഗ് – ജൂൺ 2023 പരീക്ഷയുടെ(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018-2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ നാളെ(ജൂൺ 3) ആരംഭിക്കും.
പരീക്ഷാ ഫലം
ഏപ്രിൽ നടന്ന സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിലെ മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്(20212023 ബാച്ച് റഗുലർ – ഫാക്കൽറ്റി ഓഫ് സയൻസ്, ക്രെഡിറ്റ് ആൻറ് സെമസ്റ്റർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ 12 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
2022 ഏപ്രിൽ നടന്ന മൂന്നാം സെമസ്റ്റർ എം.കോം (സി.എസ്.എസ് – 2016-2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2012 – 2015 വരെ അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം.