പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ, പരീക്ഷാ അപേക്ഷ

Jul 1, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ യുനസ്‌കോ ചെയര്‍ ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ പരിപാടിയായ \’ജ്ഞാനദീപം\’ കാസര്‍ഗോഡ് പരവനടുക്കത്തെ ട്രൈബല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു. ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വെച്ചുള്ള ബൃഹത്തായ കര്‍മ പദ്ധതിയാണ് ജ്ഞാന ദീപം. വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ട്രൈബല്‍ സ്‌കൂളുകളിലാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്. കസര്‍ഗോഡ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എം. മല്ലിക പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍. ഷൈനി അദ്ധ്യക്ഷയായി. കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനത്തിലെ സീനിയര്‍ സയന്റിസ്‌റ് ഡോ. പ്രജിത്ത്, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കോമേഴ്സ് സ്‌കോളര്‍ ടി ഇസ്മായില്‍ എന്നിവര്‍ സയന്‍സ്, കോമേഴ്സ് വിഷയങ്ങളിലെ ഉന്നത വിദ്യാഭ്യാസ സാദ്ധ്യതകള്‍ വിദ്യാര്‍ത്ഥികളുമായി പങ്കു വെച്ചു. യുനസ്‌കോ ചെയര്‍ ഹോള്‍ഡര്‍ ഡോ. ഇ. പുഷ്പലത, റിസോഴ്‌സ് പേഴ്‌സണ്‍ ഡോ. സിറാജുദ്ദീന്‍, സീനിയര്‍ സൂപ്രണ്ട് കെ.എം. പ്രസന്ന, വിദ്യാര്‍ത്ഥി പ്രതിനിധി ടി.വി. അഷ്‌ന രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

\"\"

പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 14 വരെയും 170 രൂപ പിഴയോടെ 17 വരെയും ജൂലൈ 5 മുതല്‍ അപേക്ഷിക്കാം.

പരീക്ഷ
എം.ബി.എ. നാലാം സെമസ്റ്റര്‍ ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 26-നും രണ്ടാം സെമസ്റ്റര്‍ 27-നും തുടങ്ങും.

\"\"

പരീക്ഷാഫലം
ഒന്ന്, രണ്ട്, നാല് സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ്, ലോജിസ്റ്റിക് മാനേജ്‌മെന്റ് നവംബര്‍ 2022 റഗുലര്‍ പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 20 വരെ അപേക്ഷിക്കാം.

\"\"

Follow us on

Related News