പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംജി ബിരുദ പ്രവേശനം: കമ്മ്യൂണിറ്റി മെറിറ്റ്
ക്വാട്ടയിലെ ഒന്നാം അലോട്‌മെൻറ് പ്രസിദ്ധീകരിച്ചു

Jun 26, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബിരുദ ഏകജാലക പ്രവേശനത്തിൽ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയുടെ ഒന്നാം അലോട്‌മെൻറ് പ്രസിദ്ധീകരിച്ചു. അലോട്‌മെൻറ് ലഭിച്ചവർ ജൂൺ 30ന് വൈകുന്നേരം നാലിനു മുൻപ് കോളജുകളിൽ ഹാജരായി പ്രവേശം നേടണം.

ഒന്നാം ഓപ്ഷനിൽ അലോട്‌മെൻറ് ലഭിച്ചവരും സ്ഥിരപ്രവേശനം ആഗ്രഹിക്കുന്നവരും നിശ്ചിത സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് പ്രവേശനം ഓൺലൈനിൽതന്നെ ഉറപ്പാക്കിയ ശേഷം കോളജുകളിൽ ഹാജരായി ട്യൂഷൻ ഫീസ് അടയ്ക്കണം.

\"\"

താത്കാലിക പ്രവേശനം എടുക്കുന്നവർ സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് താത്കാലിക പ്രവേശനം തെരഞ്ഞെടുത്ത് ഓൺലൈനായി ലഭിക്കുന്ന അലോട്‌മെൻറ് മെമ്മോ കോളജുകളിൽ നൽകി ജൂൺ 30ന് മുൻപ് താത്കാലിക പ്രവേശനം ഉറപ്പാക്കണം. പ്രവേശനം ഉറപ്പാക്കിയതിൻറെ രേഖയായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കണം.

ഒന്നാം ഓപ്ഷനിൽ അലോട്‌മെൻറ് ലഭിച്ചവർ സ്ഥിര പ്രവേശനം എടുക്കണം. ഇവർക്ക് താത്കാലിക പ്രവേശനം എടുക്കാൻ ക്രമീകരണമില്ല. ജൂൺ 30ന് വൈകുന്നേരം നാലിനു മുൻപ് ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചതിനു ശേഷം അലോട്‌മെൻറ് ഉറപ്പാക്കാത്തവരുടെയും അലോട്‌മെൻറ് റദ്ദാക്കപ്പെടും.

\"\"

Follow us on

Related News