SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന ജോയിൻറ് മാസ്റ്റേഴ്സ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള സയമപരിധി നീട്ടി. എം.എസ്സി ഫിസിക്സ്(നാനോ സയൻസ് ആൻറ് നാനോ ടെക്നോളജി), എം.എസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻറ് നാനോടെക്നോളജി) കോഴ്സുകൾക്ക് ജൂൺ 27വരെ അപേക്ഷ സ്വീകരിക്കും.
എം.ജി. സർവകലാശാലയിലെ സ്കൂൾ ഓഫ് നാനോ സയൻസ് ആൻറ് നാനോ ടെക്നോളജിയും കണ്ണൂർ സർവകലാശാലയിലെ ഫിസിക്സ്, കെമിസ്ട്രി വകുപ്പുകളും ചേർന്നാണ് കോഴ്സുകൾ ഏകോപിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് രണ്ടു സർവകലാശാലകളിലെയും സൗകര്യങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്താൻ കഴിയും വിധത്തിലാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. പഠന കാലത്ത് വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അവസരമുണ്ടാകും. രണ്ടു കോഴ്സുകളും എം.ജി, കണ്ണൂർ സർവകലാശാലകളുടെ റെഗുലർ എം.എസ്.സി. കോഴ്സുകൾക്ക് തുല്യമായിരിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അവർ തിരഞ്ഞെടുക്കുന്ന പേരൻറ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. http://epay.mgu.ac.in എന്ന ലിങ്കിൽ ആപ്ലിക്കേഷൻ ഫീസ് അടച്ച് https://forms.gle/JYksNtK9Qi2N2f7A8 എന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പൊതു വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾക്ക് 500 രൂപയും പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 9446866088, 8185998052 എന്നീ ഫോൺ നമ്പരുകളിലും nnsst@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം.