SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
കണ്ണൂർ:സർവകലാശാല സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ് പയ്യന്നൂരിൽ ഫിസിക്സ് പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിസിക്സിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി. ആണ് യോഗ്യത. അഭിമുഖം 2023 ജൂൺ 19 – ന് രാവിലെ 10ന് സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ. ഫോൺ: 9447458499
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ) ഏപ്രിൽ 2022 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനഃ പരിശോധന / സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ ജൂൺ 27 ന് വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്
പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട്/ വൈവ-വോസി
നാലാം സെമസ്റ്റർ എം.എസ്.സി ഡിഗ്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട്/ വൈവ -വോസി എന്നിവ താഴെ പറയുന്ന തിയ്യതികളിൽ അതത്കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .
🌐ഫിസിക്സ് – 2023 ജൂൺ 22 മുതൽ 30 വരെ
🌐കെമിസ്ട്രി – 2023 ജൂൺ 22 മുതൽ ജൂലൈ 7 വരെ
🌐സുവോളജി – 2023 ജൂൺ 22 മുതൽ 30 വരെ