SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
കോട്ടയം:വിദൂരവിദ്യാഭ്യാസം വഴിയുള്ള അവസാന വർഷ ബി.എ എക്കണോമിക്സ് ഡിഗ്രി (സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്റ്) മാർച്ച് 2023 പരീക്ഷകളുടെ ഭാഗമായ പ്രായോഗിക പരീക്ഷകൾ 2023 ജൂൺ 22 ന് സർ സയ്ദ് കോളേജ് ,തളിപ്പറമ്പ & ശ്രീനാരയണ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, പെരിയ എന്നീ കേന്ദ്രങ്ങളിൽ വച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .
പരീക്ഷാ തീയതികളിൽ മാറ്റം
ജൂൺ 17ന് നടത്താൻ നിശ്ചയിച്ച സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം ക്യാമ്പസ്സിലെ ഒന്നാം സെമസ്റ്റർ എൽ എൽ ബി ,നവംബർ 2022 (റെഗുലർ) പരീക്ഷകൾ ജൂൺ 26 ലേക്ക് മാറ്റി .മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല
ജൂൺ 16 ന് നടത്താൻ നിശ്ചയിച്ച അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകൾ ജൂൺ 26 ലേക്ക് മാറ്റി. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി എസ് ഡബ്ല്യൂ (റെഗുലർ) ഏപ്രിൽ 2023 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് പുനഃ പരിശോധന സൂക്ഷ്മ പരിശോധന ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈൻ ആയി ജൂൺ 23 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം അവസാന വർഷത്തെ ഗ്രേസ് മാർക്ക് ചേർത്ത ശേഷം റെഗുലർ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡുകൾ പിന്നീട് അതാത് കോളേജുകളിൽ നിന്നും ലഭിക്കും.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എസ്.സി. പ്ലാൻറ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്നോബോട്ടണി (സി. ബി. സി. എസ്. എസ്. – റെഗുലർ – 2020 അഡ്മിഷൻ) – മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂൺ 24 നു വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.