SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
കോട്ടയം:നാലാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.ടി.എം(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ജൂൺ 12 മുതൽ 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ജൂൺ 17 മുതൽ 19 വരെ പിഴയോടു കൂടിയും ജൂൺ 20ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം ഒരു പേപ്പറിന് 55 രൂപ നിരക്കിൽ(പരമാവധി 330 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി പ്രോഗ്രാമുകളുടെ വിവിധ പരീക്ഷകൾക്ക് ജൂൺ 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ജൂൺ 16ന് പിഴയോടു കൂടിയും ജൂൺ 17ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.