പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ്‌ പിജി ട്യൂഷന്‍ ഫീസ്, പരീക്ഷകൾ, പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലങ്ങൾ

Jun 5, 2023 at 7:02 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തേഞ്ഞിപ്പലം:എസ്.ഡി.ഇ. 2022 പ്രവേശനം പി.ജി. മൂന്ന്, നാല് സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് പിഴ കൂടാതെ 20 വരെയും 100 രൂപ പിഴയോടെ 25 വരെയും 500 രൂപ പിഴയോടെ 30 വരെയും ഓണ്‍ലൈനായി അടയ്ക്കാം. വിശദവിവരങ്ങള്‍ക്ക് എസ്.ഡി.ഇ. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2400288, 2407356.

പരീക്ഷകൾ
സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (രണ്ടു വര്‍ഷം) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 2-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 19-ന് തുടങ്ങും.

\"\"

പ്രാക്ടിക്കല്‍ പരീക്ഷ
ബി.വോക് ഫാഷന്‍ ടെക്‌നോളജി നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 6-ന് തുടങ്ങും.

പരീക്ഷാ ഫലങ്ങൾ
ആറാം സെമസ്റ്റര്‍ ബി.എച്ച്.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 9 വരെ അപേക്ഷിക്കാം.

\"\"

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.

എച്ച്.ആര്‍.ഡി.സി. പരിശീലന പരിപാടികള്‍

കാലിക്കറ്റ് സര്‍വകലാശാലാ യു.ജി.സി.-ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്ററില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ നടത്തുന്ന ഫാക്കല്‍റ്റി ഇന്റക്ഷന്‍ പ്രോഗ്രാമുകള്‍, റിഫ്രഷര്‍ കോഴ്‌സുകള്‍, ഷോര്‍ട്ട് ടേം കോഴ്‌സുകള്‍, വര്‍ക്ക് ഷോപ്പുകള്‍, മറ്റു പരിപാടികള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ എച്ച്.ആര്‍.ഡി.സി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍ 0494 2407350, 2407351

\"\"

Follow us on

Related News