പ്രധാന വാർത്തകൾ
ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടിധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻകേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

എംജി സർവകലാശാല പരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാ കേന്ദ്രം, പരീക്ഷാഫലങ്ങൾ

May 12, 2023 at 6:18 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം: മെയ് 16ന് തുടങ്ങുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്ന്, നാല് സെമസ്റ്ററുകൾ എം.എ, എം.കോം, എം.എസ്.സി(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകളുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വിദ്യാർഥികൾ തങ്ങൾ രജിസ്റ്റർ ചെയ്ത സെൻററിൽ നിന്നും ഹാൾ ടിക്കറ്റുകൾ കൈപ്പറ്റി അനുവദിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം.

\"\"

പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.എ, എം.ടി.ടി.എം(സി.എസ്.എസ് – 2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി, 2016,2015,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് മെയ് 24 വരെ ഫീസടച്ച് അപേക്ഷ നൽകാം.
മെയ് 25 വരെ ഫൈനോടു കൂടിയും മെയ് 26 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാതീയതി
തൃപ്പൂണിത്തുറ, ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആർട്‌സിലെ ഒന്ന്, രണ്ട് സെമസ്റ്ററുകൾ എം.എഫ്.എ(2021,2020 അഡ്മിഷൻ റഗുലർ,2019 അഡ്മിഷൻ സപ്ലിമെൻററി), ഒന്നാം വർഷം (2018,2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി) തിയറി പരീക്ഷകൾ ജൂൺ ആറിന് തുടങ്ങും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

\"\"

പരീക്ഷാഫലങ്ങൾ
2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷമ പരിശോധനയക്കും മെയ് 27 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

2022 ഓഗസ്റ്റിൽ നടത്തിയ എം.ബി.എ രണ്ടാം സെമസ്റ്റർ(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യനിർണയത്തിനും സൂക്ഷമ പരിശോധനയക്കും മെയ് 27 വരെ ഫീസ് അടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

\"\"

Follow us on

Related News