JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
കോട്ടയം: ആറാം സെമസ്റ്റർ ബി.വോക് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി/ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ടൂറിസം അഡ്മിനിസ്ട്രേഷൻ ആന്റ് ഹോസ്പിറ്റാലിറ്റി(2020 അഡ്മിഷൻ റെഗുലർ- മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട്/ ഇന്റേൺഷിപ്പ് വൈവ പരീക്ഷകൾ മെയ് 15ന് മുതൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കളിനറി ആർട്സ്, കളിനറി ആർട്സ് ആന്റ് കാറ്ററിംഗ് ടെക്നോളജി(സി.ബി.സി.എസ് 2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020, 2019, 2018, 2017 അഡ്മിഷനുകൾ റീ അപ്പിയറൻസ്- മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 16 മുതൽ സൂര്യനെല്ലി മൗണ്ട് റോയൽ കോളജിൽ നടത്തും.
മൂന്നാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് ഇലക്ട്രോണിക്സ്(സി.എസ്.എസ് – 2021 അഡ്മിഷൻ റെഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 16 മുതൽ ഇടപ്പള്ളി സ്‌കൂൾ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാ ഫലങ്ങൾ
പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – നവംബർ 2022) ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് 19 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ എൽ.എൽ.ബി(ഓണേഴ്സ് – 2017,2016 അഡ്മിഷൻ സപ്ലിമെന്ററി) കോഴ്സിന്റെ ജനുവരിയിൽ നടന്ന ആറാം സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ മെയ് 21വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
ആറാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.കോം എൽ.എൽ.ബി(ഓണേഴ്‌സ്) ഡിഗ്രി സപ്ലിമെൻററി പരീക്ഷയുടെ(2013 മുതൽ 2017വരെ അഡ്മിഷനുകൾ -ജനുവരി 2023) ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ മെയ് 21വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
ആറാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ(ക്രിമിനോളജി) എൽ.എൽ.ബി(ഓണേഴ്‌സ്) കോഴ്‌സ് (2011 അഡ്മിഷൻ), പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ. എൽ.എൽ.ബി (2012 മുതൽ 2015 വരെ അഡ്മിഷനുകൾ) സപ്ലിമെൻററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ മെയ് 21വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.