SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
മലപ്പുറം: തവനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2023 -24 അധ്യയന വർഷത്തിൽ ഇംഗ്ലീഷ്, സോഷ്യോളജി, പൊളിറ്റിക്സ്, അറബി, മലയാളം, ഹിന്ദി, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നെറ്റും ഉള്ള യോഗ്യരായവർ കോളേജിന്റെ വെബ്സൈറ്റിലെ (http://gascthavanur.ac.in) ഗൂഗിൾ ഫോം വഴി മെയ് 6 ന് മുമ്പായി അപേക്ഷിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം അപേക്ഷകർ.
ഫോൺ : 8891242417.