പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ്‌ ഇന്റഗ്രേറ്റഡ് പിജി ഓണ്‍ലൈന്‍ ക്ലാസ്, വിവിധ പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ

Apr 3, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സര്‍വകലാശാലാ കാമ്പസിലെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് മധ്യവേനലവധിക്കാലത്ത് നടത്താന്‍ നിശ്ചയിച്ച റഗുലര്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി വൈസ് ചാന്‍സിലര്‍ ഉത്തരവിട്ടു.

പ്രക്ടിക്കല്‍ പരീക്ഷ
നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2023 പരീക്ഷയുടെ എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ 11, 12, 13 തീയതികളില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷകൾ
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഡിസംബര്‍ 2022 സേ പരീക്ഷ 17-ന് തുടങ്ങും.

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ 18ന് തുടങ്ങും.

\"\"

പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലങ്ങൾ
ഒന്നാം സെമസ്റ്റര്‍ എം.എല്‍.ഐ. എസ് സി. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ട്, മൂന്ന് വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.

\"\"

സോഷ്യല്‍ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2020 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ യു.ജി. വിദ്യാര്‍ത്ഥികള്‍ 6 ദിവസത്തെ സാമൂഹിക സേവനം നടത്തിയതിന്റെ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് 30-നകം സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ടെന്റര്‍ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ പഠനസാമഗ്രികള്‍ തപാല്‍ വഴി അയച്ചു കൊടുക്കുന്നതിനാവശ്യമായ ബ്രൗണ്‍ പേപ്പര്‍ എത്തിച്ചു നല്‍കുന്നതിനുള്ള ടെന്റര്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 18. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407354.

\"\"

Follow us on

Related News