SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തേഞ്ഞിപ്പലം: അഞ്ചാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് ഏപ്രില്‍ 10-ന് തുടങ്ങും.
സര്‍വകലാശാലാ പഠനവിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2022 പരീക്ഷ ഏപ്രില്‍ 3-ന് തുടങ്ങും.
പരീക്ഷാ ഫലങ്ങൾ
ഒന്നാം സെമസ്റ്റര്‍ എം.എ. ഉറുദു നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഓട്ടോ മൊബൈല്‍ – ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ഏപ്രില്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 4 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.എസ് സി. ഒന്നാം സെമസ്റ്റര്‍ ബയോകെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മൈക്രോ ബയോളജി, സൈക്കോളജി നവംബര്‍ 2021 പരീക്ഷകളുടെയും എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2022 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഹാള്‍ടിക്കറ്റ്
മാര്‍ച്ച് 28-ന് തുടങ്ങുന്ന അഫ്‌സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രം വെബ്‌സൈറ്റ് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.