പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം: ഫെബ്രുവരി 4വരെ സമയം

Jan 19, 2023 at 4:15 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ആയുർവേദ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പിജി ഡിപ്ലോമ ഇൻ ആക്ടീവ് ഏജിങ് വെൽനസ് ആൻഡ് റീഹാബിലിറ്റേഷൻ\’ എന്ന പ്രൊജക്ട് മോഡ് കോഴ്സിലേയ്ക്ക് യു. ജി. സി. 2018 മാനദണ്ഡങ്ങൾ പാലിച്ചാണ് നിയമനം നടത്തുക. അഞ്ച് വർഷത്തേയ്ക്കാണ് നിയമനം. യു. ജി. സി. സ്കെയിലിൽ വേതനം ലഭിക്കും. പ്രായം 2023 ജനുവരി ഒന്നിന് 40 വയസിൽ താഴെ. നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ അംഗീകരിച്ച സർവ്വകലാശാല/കോളേജിൽ നിന്നും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദം നേടി ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ എ-ക്ലാസ്സ് രജിസ്ട്രേഷനുളളവർക്ക് അപേക്ഷിക്കാം. യു. ജി. സി. 2018 റഗുലേഷൻസ് പ്രകാരം അസിസ്റ്റന്റ് പ്രൊഫസർക്ക് വേണ്ട യോഗ്യതകൾ അപേക്ഷകർക്ക് ഉണ്ടായിരിക്കണം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആയുർവേദത്തിൽ നേടിയ പിഎച്ച്.ഡി., ആയുർവേദ മേഖലയിൽ ഗവേഷണ-പ്രവൃത്തി പരിചയങ്ങൾ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 4 ആണ്. കൂടുതൽ വിവരങ്ങൾക്ക് http://ssus.ac.in സന്ദർശിക്കുക.

\"\"

Follow us on

Related News