SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
കണ്ണൂർ: കാസർഗോഡ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ 2 വർഷ കാലാവധി വ്യവസ്ഥയിൽ കന്നഡ വിഷയത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി 16 .01 -2023 വരെ നീട്ടി. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
ഫെബ്രുവരി 7 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2022 പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ ബി.എ. ഇക്കണോമിക്സ്/ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്ഡിഗ്രി (സി.ബി.സി.എസ്.എസ് -സപ്ലിമെന്ററി-2016 മുതൽ 2018 അഡ്മിഷൻവരെ) നവംബർ 2022 പ്രായോഗിക പരീക്ഷകൾ 2023 ജനുവരി 16-ന് കണ്ണൂർകെ.എം.എം. ഗവണ്മെന്റ് വിമൻസ് കോളേജിൽ വെച്ച് നടത്തുന്നതാണ് .വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
നാലാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ ) ജനുവരി 2023 ന്റെ പ്രായോഗിക പരീക്ഷ ജനുവരി 18 ,19 തീയതികളിലായി കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടത്തുന്നതാണ് .ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് . രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക
മൂന്നാം സെമസ്റ്റർ എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഒക്ടോബർ 2022 (ന്യൂ ജനറേഷൻ പ്രോഗ്രാം ) ന്റെ പ്രായോഗിക പരീക്ഷ ജനുവരി 24 ന് ഗവ.കോളേജ് തലശ്ശേരി , ചൊക്ലിയിൽ വെച്ച് നടത്തുന്നതാണ് .ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക
പുതുക്കിയ പരീക്ഷാ വിജ്ഞാപനം
രണ്ടാം സെമസ്റ്റർ ബി എ /ബി.ബി.എ/ ബി കോം (പ്രൈവറ്റ് രെജിസ്ട്രേഷൻ -റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് )ഏപ്രിൽ 2022 പരീക്ഷകളുടെ പുതുക്കിയ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു . 2020 അഡ്മിഷൻ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ട് സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടുന്ന അവസാന തീയതി 27.01.2023. 2021 അഡ്മിഷൻ റെഗുലർ വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ട് സർവ്വകലാശാലയിൽ സമർപ്പിക്കേണ്ടതില്ല.