പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ടെക്‌നീഷ്യന്‍ അഭിമുഖം, ശില്പശാല: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Dec 27, 2022 at 4:01 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ (CSIF) ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി നവംബര്‍ ഏഴിന്റെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 2023 ജനുവരി ഏഴിന് നടക്കും. സര്‍വകലാശാലാ ഭരണകാര്യാലയത്തിലാണ് അഭിമുഖം. യോഗ്യരായി കണ്ടെത്തിയവരുടെ താത്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

\"\"

ഗവേഷണഫലം സമൂഹത്തിലെത്തിക്കാന്‍
ശില്പശാല

ബൗദ്ധിക സ്വത്തവകാശവും സാങ്കേതികവിദ്യാ കൈമാറ്റവും \’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ജനുവരി അഞ്ചിന് ശില്പശാല നടത്തും. സര്‍വകലാശാലാ ആര്യഭട്ട ഹാളില്‍ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ റിസര്‍ച്ച് ഇന്നൊവേഷന്‍ നെറ്റ് വര്‍ക്ക് പദ്ധതിയുടെ (റിങ്ക്) ഭാഗമായണ് പരിപാടി. പേറ്റന്റ് എടുക്കല്‍, ഗവേഷണഫലങ്ങളെ സമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ പ്രായോഗികമാക്കല്‍ എന്നിവയിലാണ് പരിശീലനം. സര്‍വകലാശാലയിലെയും കോളേജുകളിലെയും ഗൈഡുമാര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.

\"\"

Follow us on

Related News