പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പത്തോളജി പിജി കോഴ്സുകൾ

Dec 7, 2022 at 6:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യൂ.എച്ച് കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി എം.എസ്‌സി(SLP), മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (MASLP) എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കോഴ്‌സുകൾ മെഡിക്കൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യ (RCI) അംഗീകരിച്ചതും കേരള ആരോഗ്യ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമാണ്.

\"\"

http://lbscentre.kerala.gov.in വഴി ഓൺലൈനായി 7 മുതൽ 21 വരെ അപേക്ഷിക്കാം. 21 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകളിലും വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻ ഫോം ഉപയോഗിച്ചോ ഓൺലൈൻ മുഖേനയോ അപേക്ഷാഫീസ് അടയ്ക്കാം. അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയുടെ കീഴിൽ വരുന്നതും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അല്ലെങ്കിൽ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും യൂണിവേഴ്‌സിറ്റിയിലുള്ള ഒരു സ്ഥാപനത്തിൽ നിന്നും ബി.എ.എസ്സ്.എൽ.പി. കോഴ്‌സ് അല്ലെങ്കിൽ ബി.എസ്‌സി സ്പീച്ച് ആൻഡ് ഹിയറിങ് കോഴ്‌സ് 55 ശതമാനത്തിൽ കുറയാതെയുള്ള മാർക്കോടെ പാസായവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. ഇൻടേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. സംവരണവിഭാഗത്തിലുള്ളവർക്ക് 5 ശതമാനം മാർക്കിളവ് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

\"\"

Follow us on

Related News