പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നേവിയില്‍ 1500അഗ്‌നിവീര്‍: വനിതകള്‍ക്കും അപേക്ഷിക്കാം

Dec 4, 2022 at 9:21 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

തിരുവനന്തപുരം: നാവികസേന അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിന് ഡിസംബര്‍ 8മുതല്‍ അപേക്ഷിക്കാം. 1500 ഒഴിവുകളുണ്ട്. എം.ആര്‍ വിഭാഗത്തില്‍ 100 ഒഴിവുകള്‍, എസ.എസ്.ആര്‍ വിഭാഗത്തില്‍ 1400 ഒഴിവുകള്‍ എന്നിങ്ങനെയാണുള്ളത്. രണ്ടു വിഭാഗത്തിലുമായി 300 ഒഴിവുകള്‍ വനിതകള്‍ക്ക് ലഭിക്കും. നാലുവര്‍ഷത്തേക്കാണ് നിയമനം. അവിവിവാഹിതരായിരിക്കണം. മികച്ച സേവനം അനുഷ്ഠിക്കുന്ന 25 ശതമാനം പേര്‍ക്ക് സ്ഥിര നിയമനം ലഭിക്കും.

\"\"

മെട്രിക് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാന്‍ പത്താം ക്ലാസ് വിജയമാണ് യോഗ്യത. എസ് എസ് ആര്‍ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ മാത്തമാറ്റിക്‌സ്,ഫിസിക്‌സ് എന്നിവയും കെമിസ്ട്രി /ബയോളജി /കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഒന്നു വിഷയമായി പഠിച്ച പ്ലസ് ടു വിജയിച്ചിരിക്കണം. പുരുഷന്മാര്‍ക്ക് 187 സെന്റീമീറ്ററും വനിതകള്‍ക്ക് 152 സെന്റീമീറ്റര്‍ ഉയരം ഉണ്ടായിരിക്കണം. പ്രായപരിധി 17 1/221വയസ്സ്. അഗ്‌നിറായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യവര്‍ഷം 30,000 രൂപയും പിന്നീടുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 33,000, 36,500, 40,000രൂപ എന്നിങ്ങനെയാണ് ശമ്പളമായി ലഭിക്കുക.

\"\"

രണ്ട് ഘട്ടമായുള്ള ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുവാനും http://joinindiannavy.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News