പ്രധാന വാർത്തകൾ
അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾ

നാസിക് കറന്‍സി നോട്ട് പ്രസ്സില്‍ 125ഒഴിവ്: ഡിസംബര്‍ 16വരെ അപേക്ഷിക്കാം

Nov 28, 2022 at 9:21 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

മഹാരാഷ്ട്ര: സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കറന്‍സി നോട്ട് പ്രസ്സിലെ വിവിധ വിഭാഗങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജൂനിയര്‍ ടെക്‌നീഷ്യന്‍ (103), സൂപ്പര്‍വൈസര്‍ (23) തസ്തികളിലാണ് ഒഴിവുള്ളത്. ഐടിഐ,ഡിപ്ലോമ, എന്‍ജിനീയറിങ് ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

\"\"

സൂപ്പര്‍വൈസര്‍- പ്രിന്റിങ് (10), ഇലക്ട്രിക്കല്‍ (2), ഇലക്ട്രോണിക്‌സ് (2) എയര്‍ കണ്ടീഷനിങ് (1) എന്‍വിയോണ്‍മെന്റ് (1) ഐടി (4) എന്നിങ്ങനെയാണ് ഒഴിവുകള്‍ ഉള്ളത്. ഫസ്റ്റ് ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത. ശമ്പളം 27,600- 95,910 രൂപ.

\"\"

ജൂനിയര്‍ ടെക്‌നീഷ്യന്‍ പ്രിന്റിങ്- ശമ്പളം 18,780- 67,390രൂപ. ഫുള്‍ടൈം ഐടിഐ സര്‍ട്ടിഫിക്കറ്റ് /പോളിടെക്‌നിക്കുകളില്‍ നിന്ന് പ്രിന്റിംഗ് ടെക്‌നോളജി നേടിയ ഫുള്‍ടൈം ഡിപ്ലോമ എന്നിവയുടെ വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18-25 വയസ്സ്. ഓണ്‍ലൈന്‍ പരീക്ഷയിലൂടെ ആയിരിക്കും തെരഞ്ഞെടുപ്പ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 16. വിശദമായ വിവരങ്ങള്‍ക്ക് http://cnpnashik.spmcil.com സന്ദര്‍ശിക്കുക.

\"\"

Follow us on

Related News