SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കോട്ടയം: എംജി സർവകലാശാലയിലെ ബിസിനസ് ഇന്നൊവേഷൻ ആന്റ് ഇൻകുബേഷൻ സെന്ററിൽ (ബി.ഐ.ഐസി) ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ മാനേജരുടെ താത്കാലിക തസ്തികയിൽ നിയമനത്തിനുള്ള വാക് -ഇൻ -ഇന്റർവ്യൂ നവംബർ എട്ടിന് നടക്കും.
ഓപ്പൺ കോമ്പറ്റീഷൻ വിഭാഗത്തിൽ ഒരു ഒഴിവാണുള്ളത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസ വേതനം 35000 രൂപ. ഏതെങ്കിലും ലൈഫ് സയൻസിൽ പി.എച്ച്.ഡിയും രാജ്യാന്തര ജേണലുകളിൽ കുറഞ്ഞത് മൂന്ന് പബ്ലിക്കേഷനുകളും ഉള്ളവരെയാണ് പരിഗണിക്കുന്നത്.
ഇൻക്യുബേഷൻ എന്റർപ്രണർഷിപ്പ് അനുബന്ധ മേഖലകളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമോ വിദേശത്ത് കുറഞ്ഞത് രണ്ടു വർഷത്തെ പോസ്റ്റ് ഡോക്ടറൽ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം. പ്രായപരിധി 2022 ജനുവരി ഒന്നിന് 35നും 42നും മധ്യേ. ഉച്ചയ്ക്ക് 12ന് സർവകലാശാലാ ആസ്ഥാനത്തെ വൈസ് ചാൻസലറുടെ ചേംബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാനെത്തുന്നവർ 11.30ന് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ അക്കാദമിക് ഹാളിലെ എ.ഡി.എ 7 സെക്ഷനിൽ റിപ്പോർട്ട് ചെയ്യണം. ബയോഡാറ്റയും യോഗ്യത, പ്രായം, പ്രവൃത്തിപരിചയം തുടങ്ങിവ വ്യക്തമാക്കുന്ന അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.
പിജി ഡിപ്ലോമ ഇൻ യോഗ
സെന്റർ ഫോർ യോഗ ആന്റ് നാച്യുറോപ്പതി ഓൺലൈൻ ഓഫ് ലൈൻ ബ്ലെന്റ് മോഡലുള്ള പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഴ്ച്ചയിൽ മൂന്നു ദിവസം ഓൺലൈൻ ക്ലാസും ശനി, ദിവസങ്ങളിൽ ഓഫ്ലൈൻ ക്ലാസും നടക്കും. അഞ്ചു മണിക്കൂറാണ് ക്ലാസ്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് രണ്ടു സെമസ്റ്ററുകളായി ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രായപരിധിയില്ല. പ്രവേശനം ആഗ്രഹിക്കുന്നവർ നവംബർ 10ന് മുൻപ് സർവകശാലാ കാമ്പസിലെ സെന്റർ ഫോർ യോഗ ആന്റ് നാച്യുറോപ്പതിയിൽ ബന്ധപ്പെടണം. ഫോൺ:9447569925
എംസിക്യു പേപ്പർ ഉൾപ്പെടുത്തി
നവംബർ 10ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ./ എം.എസ്.സി., എം.കോം. (2021, 2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററിയും ഇംപ്രൂവ്മെന്റും പി.ജി.സി.എസ്.എസ്) പരീക്ഷകളിൽ 2020, 2021 അഡ്മിഷൻ വിദ്യാഥികൾക്ക് ഇന്റേണൽ മൂല്യനിർണയത്തിനായി തിയറി പരീക്ഷയ്ക്കൊപ്പം എം.സി.ക്യു ചോദ്യ പേപ്പർ കൂടി ഉൾപ്പെടുത്തി. ചോദ്യ ബാങ്ക് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
നാലാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.എ, എം.ടി.ടി.എം. (സി.എസ്.എസ് – 2018,2017,2016 അഡ്മിഷൻ സപ്ലിമെന്ററി, 2015,2014,2013,2012 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് നവംബർ 16 മുതൽ 18 വരെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ 19 മുതൽ 21 വരെയും സൂപ്പർഫൈനോടു കൂടി നവംബർ 22 നും അപേക്ഷ സ്വീകരിക്കും. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിന്റെ നവംബർ 16 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്‌സ് ഹ്യൂമൻ റൈറ്റ്‌സ് പബ്ലിക് പോളിസി ആന്റ് ഗവേണൻസ് (2021 അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾക്ക് നവംബർ 11 വരെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ 14 വരെയും സൂപ്പർ ഫൈനോടു കൂടി നവംബർ 15 നും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക് അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ മൾട്ടി സ്‌പോർട്ട് ആന്റ് ഫിറ്റ്‌നസ് ട്രെയിനിംഗ് (പുതിയ സ്‌കീം, 2020 അഡ്മിഷൻ റഗുലർ, 2019,2018 അഡ്മിഷൻ റീ-അപ്പിയറൻസ്, ഇംപ്രൂവ്‌മെന്റ് – സെപ്റ്റംബർ 2022) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ ഒൻപതു മുതൽ മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
ഈ വർഷം ഓഗസ്റ്റിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.വോക് അനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ (റഗുലർ, റീ-അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 15 മുതൽ മാറമ്പള്ളി, എം.ഇ.എസ്. കോളേജിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
മൂന്ന്, നാല് സെമസ്റ്റർ എം.എ. അറബിക് പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ – സെപ്റ്റംബർ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ 17 വരെ ഓൺലൈനിൽ അപേക്ഷ നൽകാം.