SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ഹൈദ്രാബാദ്: ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക് ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളില്‍ അപ്രന്റീസ് ഒഴിവുകള്‍. എന്‍ജിനീയറിങ് (16), ടെക്‌നീഷ്യന്‍ (25), ജനറല്‍ സ്ട്രീം (18) വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. വാക് – ഇന്‍- ഇന്റര്‍വ്യൂയിലൂടെ ആണ് തിരഞ്ഞെടുപ്പ്.
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് എന്നിവയാണ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ആവശ്യമായ യോഗ്യത. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, സിവില്‍ എഞ്ചിനീയറിങ്, ഫാര്‍മസി, മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ എന്നിവയാണ് ടെക്‌നീഷ്യന്‍ അപ്രന്റീസ് വിഭാഗത്തില്‍ ആവശ്യമായ യോഗ്യതകള്‍. ബികോം, ബിഎസ്സി നേഴ്‌സിങ് ബിഎസ്സി കമ്പ്യൂട്ടര്‍ എന്നിവയാണ് ജനറല്‍ സ്ട്രീം വിഭാഗത്തില്‍ ആവശ്യമായ യോഗ്യതകള്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 9ന് രാവിലെ 9.30 ന് Hindustan aeronautics limited, Avionics Division,Hydrabad,Balanagar, Hydrabad- 5000422 നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.