പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെ

NEET- UG അഖിലേന്ത്യാ മെഡിക്കൽ പ്രവേശനം: കൗൺസിലിങ് സെപ്റ്റംബർ 25മുതൽ

Sep 19, 2022 at 11:58 am

Follow us on

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള NEET- UG കൗൺസലിങ് സെപ്റ്റംബർ 25മുതൽ ആരംഭിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി ഉടൻ ഔദ്യോഗിക വെബ്സൈറ്റ് http://mcc.nic.in വഴി ഉടൻ ഉണ്ടാകും. സർക്കാർ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ 15% അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള കൗൺസലിങ് മെഡിക്കൽ കൗൺസലിംങ് കമ്മിറ്റി (MCC) നടത്തും.

\"\"

ഇതിനുപുറമെ, ഡീംഡ് / സെൻട്രൽ യൂണിവേഴ്സിറ്റി, ഇഎസ്ഐസി / എഎഫ്എംഎസ് ഇൻസ്റ്റിറ്റ്യൂട്ട്, എയിംസ്, ജിംപർ എന്നിവിടങ്ങളിലെ പ്രവേശനവും എംസിസി കൗൺസലിങ്ങിലൂടെ നടത്തും. അതേസമയം, 85% സംസ്ഥാന മെഡിക്കൽ സീറ്റുകളിലേക്കുള്ള നീറ്റ് യുജി കൗൺസലിങ് സംസ്ഥാന തലത്തിൽ നടത്തും.

\"\"


സംസ്ഥാന ക്വാട്ട കൗൺസിലിംഗിനായി വിവിധ സംസ്ഥാനങ്ങൾ പ്രത്യേക ഷെഡ്യൂളുകൾ പുറപ്പെടുവിക്കും. ഉദ്യോഗാർത്ഥികൾ അതത് വെബ്‌സൈറ്റുകൾ സന്ദർശിച്ച് ഇതിനായി രജിസ്റ്റർ ചെയ്യുകയും കൗൺസിലിങ്ങിന് ഹാജരാകുകയും വേണം. സംസ്ഥാന സീറ്റുകളിലേക്കുള്ള പ്രവേശനത്തിനും ഉദ്യോഗാർത്ഥികളുടെ നീറ്റ് സ്കോറുകൾ ഉപയോഗിക്കും. നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ സംസ്ഥാന കൗൺസിലിംഗിന്റെ വെബ്‌സൈറ്റുകൾ ബുക്ക്‌മാർക്ക് ചെയ്യണം.

\"\"

Follow us on

Related News