SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
കണ്ണൂർ: സർവ്വകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠനവകുപ്പിൽ എം.എ ഹിന്ദി പ്രോഗ്രാമിന് സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 15 ന് രാവിലെ 10.30 ന് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് ഹാജരാകേണ്ടതാണ്. സംവരണം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ :8921288025, 8289918100
സീറ്റ് ഒഴിവ്
കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ക്യാമ്പസ് നിയമ പഠന വകുപ്പിന്റെ 2022-23 വർഷത്തിലേക്കുള്ള എൽ.എൽ.എം പ്രോഗ്രാമിൽ പൊതുവിഭാഗം, എസ്.സി, എസ്.ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 14 ന് രാവിലെ 11 മണിക്ക് മഞ്ചേശ്വരം വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ : 9961936451 9567277063
പരീക്ഷകൾ മാറ്റി
13.09.2022 ന് ആരംഭിക്കാനിരുന്ന സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടേഷണൽ ബയോളജി (റെഗുലർ), നവംബർ 2021 പരീക്ഷ 15.09.2022 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു
16.09.2022 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി. എഡ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2022 (BEDC201 : സൈക്കോളജി ഓഫ് ലേണിങ് & ടീച്ചിങ് പരീക്ഷ 19.09.2022 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. 19.09.2022 ന് നടത്താനിരുന്ന BEDC202.1-11 : അസസ്മെന്റ് ഓഫ് ലേണിങ് പരീക്ഷകൾ നടക്കുന്ന തീയതി പിന്നീട് അറിയിക്കും.
ഹാൾടിക്കറ്റ്
15.09.2022 ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരു, ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ2021 പരീക്ഷ ഹോൾടിക്കറ്റ് സർവകലാല വെബ്സൈറ്റിൽ ലഭ്യമാണ്.
15.09.2022 ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷ ഹോൾടിക്കറ്റ് സർവകലാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹോൾ ടിക്കറ്റുകൾ പ്രിന്റ് എടുത്ത് ഫോട്ടോ പതിച്ചു അറ്റസ്റ് ചെയ്ത ശേഷം ഹാൾ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന സെന്ററിൽ പരീക്ഷക്ക് ഹാജരാക്കേണ്ടതാണ്. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഏതെങ്കിലും ഫോട്ടോ പതിച്ച ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ ഒറിജിനൽ കൈവശം വെക്കേണ്ടതാണ്.