JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
കണ്ണൂർ: സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. മോളിക്യുലർ ബയോളജി റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 05.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.👇🏻👇🏻
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. ബി. എ., എം. എ. ഇംഗ്ലിഷ്/ മാസ് കമ്യൂണിക്കേഷൻ & ജേണലിസം റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 07.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.👇🏻👇🏻
.
ഹാൾടിക്കറ്റ്
30.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി. ജി. ഡി. സി. പി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. 2018 ഉം അതിന് മുൻപുമുള്ള അഡ്മിഷൻ വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് ഹാൾ ടിക്കറ്റ് കൈപ്പറ്റാം
https://www.kannuruniversity.ac.in/👇🏻👇🏻
അസൈൻമെന്റ്
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2020 പ്രവേശനം) രണ്ടാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ (ഏപ്രിൽ 2021 സെഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് 2022 ജൂലൈ 30, വൈകിട്ട് അഞ്ച് മണിക്ക് മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. സർവ്വകലാശാല വെബ്സൈറ്റിൽ, Academics – Private Registration ലിങ്കിൽ എൻറോൾമെന്റ് നമ്പറും ജനന തീയ്യതിയും, നൽകി അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അസൈൻമെന്റിനുള്ള ഫീസ്, പേപ്പർ ഒന്നിന് 60/- രൂപ നിരക്കിൽ School Of Distance Education – Course Fee എന്ന ശീർഷകത്തിലാണ് അടക്കേണ്ടത്.