പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

ഹയര്‍ സെക്കന്‍ഡറി ഫലം: ഫുള്‍ എ പ്ലസ്‌കാരുടെ എണ്ണം കുത്തനെ കുറഞ്ഞു; വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത് ഗ്രേസ് മാര്‍ക്കില്ലാത്തത്

Jun 21, 2022 at 11:53 am

Follow us on

JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ ഗ്രാഫ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുത്തനെ താഴോട്ട്. 2007മുതല്‍ മുകളിലോട്ട് മാത്രം കുതിച്ചിട്ടുള്ള ഗ്രാഫാണ് ഇത്തവണ കുത്തനെ കുറഞ്ഞത്. ഈ വര്‍ഷം 28450 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഫുള്‍ എ പ്ലസിന് അര്‍ഹരായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19862 കുട്ടികള്‍ കുറഞ്ഞു. 2021ല്‍ 48312 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ഫുള്‍ എ പ്ലസ് തിളക്കം.

\"\"

2020ല്‍ 18510ആയിരുന്ന എ പ്ലസ് നേട്ടം കഴിഞ്ഞ വര്‍ഷം ഒറ്റയടിക്ക് നാല്‍പ്പത്തിയെട്ടായിരം കടക്കുകയായിരുന്നു. ഗ്രേസ് മാര്‍ക്ക് നല്‍കാതിരുന്നതോടെയാണ് എ പ്ലസ്‌കാര്‍ കുത്തനെ കുറഞ്ഞതെന്നാണ് വിലയിരുത്തുന്നത്. കോവിഡ് മൂലം ശാസ്ത്ര-കലാ-കായിക മേളകള്‍ നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ഗ്രേഡ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

2007മുതല്‍ എ പ്ലസ് നേടിയവരുടെ എണ്ണം ഇങ്ങനെ-
2007 – 485
2008 – 1384
2009 – 1415
2010 – 1558
2011 – 2821
2012 – 3334

\"\"


2013 – 5132
2014 – 6778
2015 – 10836
2016 – 9870
2017 – 11869
2018 – 14135
2019 – 14244
2020 – 18510
2021 48312
2022 28450

Follow us on

Related News