പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംബിബിഎസ് വിദ്യാർത്ഥികൾക്കായി അടുത്ത വർഷം മുതൽ \’നെക്സ്റ്റ്\’; ഇനി പ്രാക്ടീസിന് അനുമതി നെക്സ്റ്റിലൂടെ

Jun 20, 2022 at 9:56 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

ന്യൂഡൽഹി: എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥികൾക്കായുള്ള ലൈസൻസ് പരീക്ഷയായ \’നെക്സ്റ്റ്\’ (നാഷണൽ എക്സിറ്റ് എക്സാം- NeXT) അടുത്ത വർഷം മുതൽ ആരംഭിക്കും. എംബിബിഎസ് പൂർത്തിയാക്കിയവർക്ക് പ്രക്ടീസിന് അനുമതി കിട്ടുന്ന യോഗ്യതാ പരീക്ഷയാണ് \’നെക്സ്റ്റ്\’. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനോ അല്ലെങ്കിൽ ദേശീയ പരീക്ഷാ ഏജൻസിയോ (എൻ.ടി.എ)ആകും പരീക്ഷ നടത്തുന്നത്. പ്രധാന പരീക്ഷക്ക്‌ മുന്നോടിയായി ആദ്യം മോക് പരീക്ഷ നടക്കും.

\"\"

പിജി മെഡിക്കൽ പ്രവേശനത്തിനായുള്ള മെറിറ്റ് പട്ടിക തയാറാക്കുന്നതും ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. വിദേശ രാജ്യങ്ങളിൽ നിന്ന് എംബിബിഎസ് കഴിഞ്ഞെത്തുന്നവർക്ക് ഇന്ത്യയിൽ പഠനം നടത്താനുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയ്ക്ക് പകരമായും നീറ്റ് പിജി ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് പകരമായും ഒക്കെ ഈ പരീക്ഷ തന്നെയായിരിക്കും ഉപയോഗപ്പെടുത്തുക. എയിംസ് അടക്കമുള്ള കോളജുകളിലേക്കുള്ള പിജി പ്രവേശനം നെക്സ്റ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിട്ടുണ്ട്. റാങ്ക് മെച്ചപ്പെടുത്താൻ ഒന്നിലധികം തവണ പരീക്ഷ എഴുതാനും അനുവാദമുണ്ട്.

\"\"

Follow us on

Related News