പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

യുജി, പിജി പ്രവേശനം, പരീക്ഷാഫലം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Jun 15, 2022 at 6:24 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

കണ്ണൂർ: സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ യു.ജി/പി.ജി അഡ്മിഷന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 20/06/2022 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങൾ https://admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നീലേശ്വരം, മാങ്ങാട്ടുപറമ്പ്, പാലയാട്, മാനന്തവാടി ക്യാമ്പസുകളിലും കോഴിക്കോടും എൻട്രൻസ് പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നതായിരിക്കും. എൻട്രൻസ് പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്..ഹെൽപ്പ് ലൈൻ നമ്പർ: 7356948230  E-mail id: deptsws@kannuruniv.ac.in

പരീക്ഷാഫലം👇🏻

\"\"


 
ആറാം സെമസ്റ്റർ ബി. എസ് സി., ബി. എ. (ഇക്കണോമിക്സ്, ഡിവെലപ്മെന്റൽ ഇക്കണോമിക്സ്, മ്യൂസിക് ഒഴികെ) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്, ഏപ്രിൽ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. http://exam.kannuruniversity.ac.in, http://exam2.kannuruniversity.ac.in എന്നീ ലിങ്കുകളിൽ പരീക്ഷാഫലം ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 27.06.2022 ന് വൈകുന്നേരം 5 മണി വരെ  ഓൺലൈനായി അപേക്ഷിക്കാം.
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എൽഎൽ. എം.,  എം എസ് സി. ഫിസ്ക്സ് (അഡ്വാൻസ്ഡ് മറ്റീരിയൽസ്)/ കെമിസ്ട്രി (മറ്റീരിയൽ സയൻസ്), എം. ലൈബ്. എസ് സി.   റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 27.06.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.


സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എ. ട്രൈബൽ &  റൂറൽ സ്റ്റഡീസ് റെഗുലർ/ സപ്ലിമെന്ററി, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 25.06.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.👇🏻


 
ടൈംടേബിൾ

07.07.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ (റെഗുലർ), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

05.07.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

\"\"

08.07.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021  പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

എൻ.എസ് .എസ്  അവാർഡ് 

കണ്ണൂർ സർവകലാശാലാ നാഷണൽ സർവ്വീസ് സ്‌കീം 2021 – 22  വർഷത്തെ സർവ്വകലാശാലാതല അവാർഡിനായുള്ള അപേക്ഷകൾ ജൂൺ 30 വരെ സർവകലാശാല എൻ.എസ്.എസ്  വിഭാഗത്തിൽ സ്വീകരിക്കുന്നതാണ്. സർവ്വകലാശാലാ  അവാർഡ് ലഭിക്കുന്ന എൻട്രികൾ സംസ്ഥാന അവാർഡിനും, തുടർന്ന് ദേശീയ അവാർഡിനും പരിഗണിക്കുന്നതാകയാൽ, ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്‌ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. എൻ. എസ്.എസ്. യൂണിറ്റ് & പ്രോഗ്രാം ഓഫീസർ, വോളന്റീയർമാർ (ആൺ,പെൺ)  എന്നീ വിഭാഗങ്ങളിൽ  പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

Follow us on

Related News