JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
കണ്ണൂർ: ഐ.ഐ.എച്ച്.ടിയിൽ സ്‌കീം ഫോർ കപ്പാസിറ്റി ബിൽഡിംഗ് ഇൻ ടെക്‌സ്റ്റൈൽ സെക്ടർ (എസ്.സി.ബി.ടി) പദ്ധതിയുടെ ഭാഗമായി രണ്ട് മാസം കാലാവധിയുള്ള പരിശീലന പരിപാടി സംഘടിപ്പിക്കും. ജൂലായ് മാസം ആരംഭിക്കുന്ന കോഴ്‌സുകൾക്ക് കേന്ദ്ര ടെക്‌സ്‌റ്റൈൽ വകുപ്പിന്റെ സ്റ്റൈപ്പന്റും ലഭിക്കും. ഹാൻഡ്ലൂം വീവർ(ഫ്രെയിം ലൂം), ഹാൻഡ് ഡൈയിംഗ് ഓപ്പറേറ്റർ, ബ്ലോക്ക് പ്രിന്റിംഗ്, ഡോബി ഹാൻഡ്ലൂം വീവർ, ജക്കാർഡ് ഹാൻഡ്ലൂം വീവർ, സിഎഡി ഓപ്പറേറ്റർ, തയ്യൽമെഷീൻ ഓപ്പറേറ്റർ, പാറ്റേൺ മേക്കർ, ഫാബ്രിക്ക് ചെക്കർ, ഓവർ ലോക്ക് ആൻഡ് ഫ്‌ളാറ്റ് ലോക്ക് മെഷീൻ, ഗാർമെന്റ് ചെക്കർ കോഴ്‌സുകളിലാണു പരിശീലനം.
കണ്ണൂർ തോട്ടട, തിരുവനന്തപുരം ബാലരാമപുരം എന്നിവിടങ്ങളാണു സെന്ററുകൾ. താത്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ സഹിതം വിശദമായ അപേക്ഷകൾ ദി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി -കണ്ണൂർ, തോട്ടട, (പി.ഒ) കിഴുന്ന,കണ്ണൂർ 670007 എന്ന വിലാസത്തിലോ knriiht@gmail.com ലോ അയയ്ക്കണം. അപേക്ഷ ജൂൺ 30 നകം ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 04972 835390
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം