JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ഇലഞ്ചിയം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. സ്‌കൂളിൽ 2022-23 അധ്യയന വർഷത്തേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ട്രെയിൻഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ്, ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ് എന്നീ തസ്തികകളിലായി കരാർ വ്യവസ്ഥയിലാണ് നിയമനം.

- സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
- 2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
യോഗ്യത: സി.ബി.എസ്.ഇ. സിലബസിൽ അധ്യാപന പരിചയം അഭികാമ്യം. ഒപ്പം ഇംഗ്ലീഷിൽ അധ്യയനം നടത്താൻ കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം.
പ്രായപരിധി: 01/01/2022 ന് 39 വയസ് കവിയരുത്. പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി പട്ടികവർഗക്കാർക്കും പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 28ന് രാവിലെ 10ന് നെടുമങ്ങാട് ഐ.ടി.സി.പി ഓഫീസിലെത്തണം.
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2304594, 2303229.
