JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: അർഹമായ ക്ഷാമബത്ത നൽകുന്നില്ലെന്ന ആരോപണവുമായി സംസ്ഥാനത്തെ കോളേജ് അധ്യാപകർക്ക് പ്രക്ഷോഭത്തിനൊരുങ്ങുന്നു. കഴിഞ്ഞ മൂന്നുവർഷമായി സംസ്ഥാന സർക്കാർ ക്ഷാമബാത്ത അനുവദിക്കുന്നിലെന്നും ഇത് വിവേചനമാണെന്നും ചൂണ്ടിക്കാട്ടിയാണ് അധ്യാപകർ സമരത്തിനൊരുങ്ങുന്നത്. കേന്ദ്ര നിരക്കിലുള്ള ക്ഷാമബത്തയ്ക്ക് അർഹതയുണ്ടെങ്കിലും ഇത് ലഭിക്കുന്നില്ലെന്നാണ് പരാതി. കോളജ് അധ്യാപകരെ സർക്കാർ അവഗണിക്കുകയാണ്. 2019മുതൽ ക്ഷാമബത്ത നൽകുന്നില്ല.
മറ്റെല്ലാ ജീവനക്കാർക്കും അവർക്ക് അർഹതപ്പെട്ട ഡിഎ അനുവദിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓരോ 5വർഷത്തിലും ശമ്പളപരിഷ്ക്കരണം നടപ്പാക്കാറുണ്ട്. യുജിസി ചട്ടപ്രകാരം കോളജ് അധ്യാപകർക്ക് 10വർഷം കൂടുമ്പോൾ ശമ്പളം വർധിപ്പിക്കണം. എന്നാൽ കേരളത്തിൽ 15വർഷത്തിലാണ് ശമ്പള പരിഷ്ക്കരണം നടപ്പാക്കുന്നതെന്നും പരാതിപ്പെടുന്നു.
കോളേജ് അധ്യാപകർക്കെതിരെയുള്ള നീതികേടിനെതിരെ നിയമപോരാട്ടം നടത്തുമെന്നാണ് അധ്യാപകർ പറയുന്നത്.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ