JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
കണ്ണൂർ: സർവകലാശാല ബിബിഎ ആറാം സെമസ്റ്റർ സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിൻറെ സിലബസ് കോപ്പിയടിച്ചതെന്ന ആരോപണത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു. സിലബസ് വിവരണത്തിൽ ആവശ്യമായ മാറ്റം വരുത്തി, സിലബസ് ഉടൻ പരിഷ്ക്കരിക്കും. മറ്റ് പേപ്പറുകളിൽ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു.
ഹാൾ ടിക്കറ്റ്
വിദൂര വിദ്യാഭ്യാസ വിഭാഗം ഫൈനൽ ഇയർ ഡിഗ്രി പരീക്ഷ, മാർച്ച് 2022 ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റുകൾ പ്രിന്റ് എടുത്ത് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി അതിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. ഹാൾ ടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ പരീക്ഷാ സമയം ഏതെങ്കിലും ഒരു ഫോട്ടോ പതിച്ച ഗവണ്മെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് കൂടി കൈവശം വെക്കണം.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം