ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 ജനുവരിയിൽ നടത്തിയ രണ്ടാം വർഷ ബി.എസ്.സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും,
കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 ഏപ്രിൽ 30ന് വൈകീട്ട് 5നകം അപേക്ഷിക്കേണ്ടതാണ്.
ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം
2022 ജനുവരിയിൽ നടത്തിയ ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ്
ഡിഗ്രി സപ്ലിമെന്ററി, (2012 & സ്കീം) പരീക്ഷാഫലം, ഫൈനൽ പ്രഫഷണൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷാഫലം, ഫസ്റ്റ് പ്രഫഷണൽ ബി.എ.എം.എസ് ഡിഗ്രി പാർട്ട് 1
സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം, തേർഡ് പ്രൊഫഷണൽ പ്രഫഷണൽ ബി.എ.എം.എസ് പാർട്ട് || സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം, ഫെബ്രുവരിയിൽ നടത്തിയ ഫസ്റ്റ് പ്രഫഷണൽ ബി.എ.എം.എസ് ഡിഗ്രി പാർട്ട് | ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, കോർഷീറ്റിന്റേയും ഫോട്ടോകോപ്പിക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട്
കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 മെയ് മൂന്നിനകം
അപേക്ഷിക്കേണ്ടതാണ്.