ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളും ഇന്റർ സ്‌കൂൾ സെന്ററും നടത്തുന്ന എം.എ, എം.എസ്.സി, എം.റ്റി.റ്റി.എം., എൽ.എൽ. എം, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻ്റ് സ്പോർട്സ്, എം.എഡ്, ബി.ബി.എ, എം. ബി.എ എൽ.എൽ.ബി (ഓണേഴ്സ്) – ഇൻറഗ്രേറ്റഡ് തുടങ്ങിയ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയം മെയ് ഏഴിന് വൈകിട്ട് നാലു വരെ നീട്ടിയതായി സർവകലാശാല അറിയിച്ചു. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും യോഗ്യത, സീറ്റുകളുടെ എണ്ണം, പ്രവേശന പരീക്ഷ ഷെഡ്യൂൾ, ഫീസ് ഘടന തുടങ്ങിയ വിവരങ്ങൾ അറിയുന്നതിനും http://cat.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. 0481 2733595 എന്ന ഫോൺ നമ്പറിലും cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ഇതു സംബന്ധിച്ച വിവരം ലഭിക്കും.