പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നാഷണൽ സർവീസ് സ്കീം സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതി: 1000 വിദ്യാർത്ഥികൾക്ക് അവസരം

Apr 22, 2022 at 4:03 pm

Follow us on

\"\"

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ സൃഷ്ടിക്കുക, ഒരു ക്യാമ്പസിൽ നിന്നും ഒരു ഐഎഎസ്‌ ഓഫീസറെയെങ്കിലും വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളുമായി,സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്കീം (എൻഎസ്എസ്) കരിയർ അഡ്വാൻസ്മെന്റ് പ്രോഗ്രാം ആരംഭിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈൻ വഴി പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.1000 വിദ്യാർത്ഥികൾക്കാണ് ഇതിലൂടെ സൗജന്യ പരിശീലനത്തിന് അവസരം നൽകുക.

\"\"

ഏകദേശം രണ്ടായിരത്തോളം അപേക്ഷകരിൽ നിന്നും സ്ക്രീനിങ് ടെസ്റ്റ് നടത്തിയാണ് അർഹരെ തിരഞ്ഞെടുക്കുക. പൂർണ്ണമായും സൗജന്യമാണ് പരിശീലനം.
കേരളത്തിലെ പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ എഡുസോൺ ഐഎഎസ് അക്കാദമിയും ഗ്രാമനികേതൻ സെന്റർ ഫോർ അക്കാദമിക് റിസർച്ചുമായി സഹകരിച്ചാണ് എൻഎസ്എസ് പദ്ധതി നടപ്പിലാക്കുന്നത്.

\"\"

ബ്രിഡ്ജ് കോഴ്സിന് ശേഷം, മെറിറ്റ് അടിസ്ഥാനത്തിൽ ജനറൽ വിഭാഗം, പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, എൻഎസ്എസ് വോളന്റിയർമാർ എന്നീ മേഖലകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 15 വിദ്യാർത്ഥികൾക്ക് അടുത്ത അക്കാദമിക്ക് വർഷം സൗജന്യ സിവിൽ സർവ്വീസ് പരിശീലനവും പദ്ധതിയുടെ ഭാഗമായി നൽകും.

Follow us on

Related News