പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

നീറ്റ് എഴുതാനായി ഇന്ത്യയിലേക്ക് പറക്കേണ്ട; ഗൾഫിൽ എട്ട് പരീക്ഷാ കേന്ദ്രങ്ങൾ

Apr 7, 2022 at 8:05 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ \’നീറ്റ്\’ (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്)
പരീക്ഷക്ക് ഗൾഫ് രാഷ്ട്രങ്ങളിൽ എട്ട് പരീക്ഷാ കേന്ദ്രങ്ങൾ. ആറ് രാജ്യങ്ങളിലായാണ് ഇത്രയും കേന്ദ്രങ്ങൾ ഒരുക്കുന്നത്. ഇന്ത്യയിൽ 543 നഗരങ്ങളിലാണ് പരീക്ഷാ കേന്ദ്രമുള്ളത്.
യു.എ.ഇയിൽ ദുബൈ, അബുദബി, ഷാർജ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. ഖത്തർ (ദോഹ), ബഹ്റൈൻ (മനാമ), ഒമാൻ (മസ്കത്ത്), സൗദി അറേബ്യ (റിയാദ്), കുവൈത്ത് (കുവൈത്ത് സിറ്റി)
എന്നിവിടങ്ങളിലാണ് മറ്റു ഗൾഫ് കേന്ദ്രങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ നിന്നും മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന്
ഇന്ത്യൻ വിദ്യാർഥികൾക്ക് ഈ കേന്ദ്രങ്ങൾ വലിയ ആശ്വാസമാവും.

\"\"


ഇന്ത്യയിൽ മാത്രം നടത്തിയിരുന്ന പരീക്ഷക്ക് കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷമാണ് രാജ്യത്തിന് പുറത്ത് ആദ്യമായി കേന്ദ്രം അനുവദിച്ചത്. കഴിഞ്ഞ വർഷം കുവൈത്ത്, ദുബൈ എന്നിവിടങ്ങളിൽ മാത്രമായിരുന്നു ഇന്ത്യക്ക് പുറത്തെ പരീക്ഷാ കേന്ദ്രങ്ങൾ. ഗൾഫ് രാഷ്ട്രങ്ങൾക്ക് പുറമെ തായ്ലൻഡ് (ബാങ്കോക്ക്), ശ്രീലങ്ക (കൊളംബോ), നേപ്പാൾ (കാഠ്മണ്ഡു).
മലേഷ്യ (ക്വാലാലംപൂർ), നൈജീരിയ (ലഗോസ്), സിംഗപ്പൂർ എന്നിവടങ്ങളിലും നാഷണൽ ടെസ്റ്റിങ്
ഏജൻസി (എൻ.ടി.എ) ഇത്തവണ
പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ പരീക്ഷാ കേന്ദ്രത്തിന് ആവശ്യമുന്നയിച്ചിരുന്നെങ്കിലും അനുവദിച്ചില്ല. മുൻ വർഷങ്ങളിൽ പരീക്ഷക്ക് മാത്രമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ട നിലയിലായിരുന്നു. അത്തരം പ്രയാസം ഇനി നേരിടേണ്ട എന്നത് ഗൾഫ് രാഷ്ട്രങ്ങളിലെ ഇന്ത്യൻ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാവും. വർഷവും നൂറു കണക്കിന് മലയാളി വിദ്യാർത്ഥികൾ മാത്രം നീറ്റ് എഴുതാനായി ഗൾഫ് നാടുകളിൽ നിന്ന് ഇന്ത്യയിലേക്ക് പറന്നെത്തിയിരുന്നു.

Follow us on

Related News